Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യപാനത്തെ തുടര്‍ന്ന്...

മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം: യുവാവിനെ അക്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
കിളികൊല്ലൂര്‍: മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ ആക്രമിച്ചയാള്‍ പിടിയില്‍. ഉളിയക്കോവില്‍ ഐലന്‍റ്​ നഗര്‍ സുമ മന്ദിരത്തില്‍ അരുണ്‍ ജഗദീശന്‍ (38) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. വടക്കേവിള പട്ടത്താനം ഓറിയന്‍റ്​ നഗര്‍ 88ൽ ബാബുഭവനില്‍ വിനോദിനെയാണ് അരുണ്‍ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 26ന് വൈകീട്ട് വിഹിതം നൽകിയാൽ മദ്യം തരാമെന്ന് പറഞ്ഞ് വിനോദിനെ അരുണ്‍ പൈനമൂട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യപാനത്തിനിടയില്‍ അരുണും വിനോദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അരുണ്‍ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്​ വിനോദിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വിനോദിന്‍റെ വിരലിനും കൈക്കുഴക്കും വയറ്റിലും പരിക്കേറ്റു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി. അനീഷ്, ജയന്‍ കെ. സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ഷണ്‍മുഖദാസ്, സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമിതവേഗം ആരോപിച്ച് ബൈക്ക് യാത്രികരെ മർദിച്ചവർ അറസ്റ്റിൽ കൊല്ലം: തുറമുഖത്തിന് സമീപത്തുകൂടി അമിത വേഗത്തിൽ ബൈക്കിൽ യാത്ര ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബൈക്ക് യാത്രികരെ ആക്രമിച്ച് പരിക്കേൽപിച്ച ആറംഗ സംഘത്തിലെ എല്ലാ പ്രതികളും പിടിയിൽ. പള്ളിത്തോട്ടം സ്​നേഹതീരം നഗർ 77ൽ അഖിൽ (21), പള്ളിത്തോട്ടം അനുഗ്രഹ നഗർ 173ൽ ബിനോയ്, പള്ളിത്തോട്ടം സ്​നേഹതീരം നഗർ 221ൽ സാംസൺ എന്നിവരാണ് കഴിഞ്ഞദിവസം പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികളെ നേര​േത്ത പിടികൂടിയിരുന്നു. ജൂൺ അഞ്ചിന്​ കൊല്ലം തുറമുഖം ഭാഗത്ത് സംഘം ചേർന്ന് നിന്ന പ്രതികൾക്കുമുന്നിലൂടെ പള്ളിത്തോട്ടം അഞ്ജലി നഗർ-31ൽ മെർവിനും സുഹൃത്തും അമിത വേഗത്തിൽ തുറിച്ചുനോക്കി ബൈക്ക് ഓടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം. ചീത്ത വിളിച്ചുകൊണ്ട് ആക്രമിച്ച സംഘം മെർവിനെയും സുഹൃത്തിനെയും ബൈക്കിൽനിന്ന് തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ്​ സ്റ്റേഷൻ ഇൻസ്​പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ, എസ്​.ഐമാരായ സുകേഷ്, അനിൽ ബേസിൽ, എ.എസ്​.ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്​.സി.പി.ഒമാരായ ജൂഡ്, ലിനേഷ്, സ്​ക്ലോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story