Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:45 AM IST Updated On
date_range 5 Aug 2022 12:45 AM ISTവനത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
text_fieldsbookmark_border
പത്തനാപുരം: കിഴക്കന്‍ വനമേഖലയിലൂടെ യാത്രകള്‍ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സഞ്ചാരികള്‍ വനമേഖലയില്‍ കടന്നുകയറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. വനത്തിനുള്ളില്‍ വന്യമൃഗങ്ങളുടെ സ്വൈരവിഹാരം തടസ്സപ്പെടുത്തുന്നതും വനവിഭവങ്ങ നശിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് നടപടി. അതിര്‍ത്തികളില്‍ വനത്തിനുള്ളില്‍ കയറുന്നത് തടഞ്ഞുകാണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കുകയും നീരിക്ഷണം ശക്തമാക്കുകയും ചെയ്യും. കൂടുതല്‍ ജീവനക്കാരെ നിയമിക്കും. രാത്രി അടക്കം വനത്തിനുള്ളിലും അതിര്‍ത്തി ഗ്രാമങ്ങളിലും വകുപ്പിന്റെ പട്രോളിങ് ശക്തമാക്കും. കറവൂര്‍, ഉപ്പുകുഴി, മേത്താപ്പൂ തുടങ്ങിയ സഞ്ചാരപാതകളിലെ ചെക് പോസ്റ്റുകളിലും ക്യാമ്പിങ് സ്റ്റേഷനുകളിലും വാഹനപരിശോധന കര്‍ശനമാക്കും. മാമ്പഴത്തറ വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കുകയും കേസിലെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ഉള്‍വനത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പലരും അവ അനുസരിക്കാറില്ലെന്നും പ്രാദേശികമായ ആളുകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ രാത്രി താമസിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ വനം വന്യജീവി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പത്തനാപുരം േറഞ്ച് ഓഫിസര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story