Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:45 AM IST Updated On
date_range 5 Aug 2022 12:45 AM ISTമത്സര ഓട്ടം: സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
കിഴക്കേകല്ലട: അപകടകരമാംവിധം മത്സരഓട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കിഴക്കേകല്ലട പൊലീസ് കേസെടുത്തു. ചിറ്റുമല- മൺറോതുരുത്ത് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ തമ്മിൽ അശ്രദ്ധമായി അപകടമുണ്ടാക്കുന്നവിധം മത്സരഓട്ടം നടത്തി വന്നതിനെതിരെയാണ് പൊലീസ് മോട്ടോർ വാഹന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മൺറോതുരുത്ത് റൂട്ടിൽ സർവിസ് നടത്തുന്ന പാർവതി ബസിലെ ഡ്രൈവറായ നിതിൻ സെബാസ്റ്റ്യൻ (29), കൃഷ്ണ ബസിലെ ഡ്രൈവറായ ജിജൊ (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ....kc+kw..... നാടുകടത്തിയയാൾ വീട്ടിലെത്തി; പിടിയിലായി (ചിത്രം) കിഴക്കേകല്ലട: ഗുണ്ടാ നിയമപ്രകാരം നാടുകടത്തിയ ആൾ നാട്ടിൽ എത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട ജയന്തി കോളനിയിൽ പഴയാർ സച്ചിൻ നിവാസിൽ സൗരവ് (21) ആണ് അറസ്റ്റിലായത്. 2019 ജനുവരിയിൽ വീടുകയറി ആക്രമിച്ച് വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച കേസ്, 2020 മാർച്ചിൽ കഞ്ചാവ് വിതരണം നടത്തിയത് ചോദ്യംചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി പരിക്കേൽപിക്കൽ, 2022 മാർച്ചിൽ അയൽവാസിയെ വീട്ടിൽ കയറി മർദിച്ചത്, 2022 ജൂണിൽ വഴിയാത്രക്കാരനെ കൂട്ടാളികളുമായി ചേർന്ന് മർദിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്. നല്ലനടപ്പിനായി കൊല്ലം അർ.ഡി.ഒ മുമ്പാകെ ബോണ്ടും വെച്ചിരുന്നു. ഇയാളുടെ പ്രവൃത്തി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും അക്രമങ്ങൾ തടയാൻ ഇയാളെ നാടുകടത്തണമെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് ജില്ല പൊലീസ് മേധാവി മുഖേന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ആർ. നിശാന്തിനി സൗരവ് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ച് ഉത്തരവായിരുന്നു. ജില്ലക്ക് പുറത്തായിരുന്ന ഇയാൾ ഉത്തരവ് ലംഘിച്ച് കല്ലടയിലെ വീട്ടിലെത്തിയ വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് കല്ലട എസ്.ഐ അനീഷിന്‍റെ ന്വേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story