Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:40 AM IST Updated On
date_range 5 Aug 2022 12:40 AM ISTവിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. മരുതൂർകുളങ്ങര സൗത്ത് കിഴക്കേവീട്ടിൽ കാശി നാരായണൻ (23) ആണ് അറസ്റ്റിലായത്. 15കാരിയെ പ്രേമം നടിച്ച് നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കി. സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വിൽപനയും മറ്റും നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പ്രതി. സ്കൂൾ വിദ്യാർഥിനികളെ ഇത്തരത്തിൽ പ്രേമം നടിച്ച് വശീകരിച്ച് വലയിലാക്കുകയാണ് പതിവ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വാഗ്ദാനം ചെയ്തും മറ്റുമാണ് കെണിയിൽപെടുത്തുന്നത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐ വേണു, എസ്.സി.പി.ഒ സീമ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
