Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:40 AM IST Updated On
date_range 5 Aug 2022 12:40 AM ISTകുടുംബശ്രീ സി.ഡി.എസ് മാസച്ചന്ത
text_fieldsbookmark_border
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് കുടുംബശ്രീ മാസച്ചന്ത തുടങ്ങി. പുത്തൻചന്തയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ലാലി ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമസമിതി അധ്യക്ഷ ഷീബ സിജു, ആരോഗ്യസമിതി അധ്യക്ഷ ഷാജി ചിറക്കുമേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ മനാഫ്, അനന്തു ഭാസി, അജി, ശ്രീക്കുട്ടൻ, ബിജുകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്റൻ, മെംബർ സെക്രട്ടറി വൈ. സിദ്ദീഖ്, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി എന്നിവർ പങ്കെടുത്തു. പി.എസ്. ബാനർജി അനുസ്മരണം നാളെ ശാസ്താംകോട്ട: നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനർജിയുടെ അനുസ്മരണം ശനിയാഴ്ച നടക്കും. ബാനർജി അനുസ്മരണ സമിതിയും നാട്ടുകലാകാരകൂട്ടവും ചേർന്ന് നടത്തുന്ന പരിപാടിയിൽ രാവിലെ 10ന് ഭരണിക്കാവ് തറവാട്ട് ഓഡിറ്റോറിയത്തിൽ ഇരുപതോളം ചിത്രകാരന്മാർ തത്സമയം ബാനർജിയുടെ ജീവിതം വരയ്ക്കും. വൈകീട്ട് നാലിന് ബാനർജിയുടെ പാട്ടുകളുടെ അവതരണം. അഞ്ചിന് അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയർമാൻ സഞ്ജയ് പണിക്കർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story