Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആർ.എസ്.പി ജില്ല...

ആർ.എസ്.പി ജില്ല സമ്മേളന പോസ്റ്റർ പ്രകാശനം

text_fields
bookmark_border
കൊല്ലം: ആർ.എസ്.പി ജില്ല സമ്മേളന പോസ്റ്റർ ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ പ്രകാശനം ചെയ്തു. സമ്മേളനം സെപ്റ്റംബർ 16,17,18 തീയതികളിൽ പുനലൂരിൽ നടക്കും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഷിബു ബേബിജോൺ, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.സി. വിജയൻ, കെ. സിസിലി, രത്നകുമാർ, പ്രകാശ് ബാബു, ജി. വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, സജി ഡി. ആനന്ദ്, കെ. മുസ്തഫ എന്നിവർ പ​ങ്കെടുത്തു. മെറിറ്റ് അവാര്‍ഡ്​ കൊല്ലം: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ മെറിറ്റ് അവാര്‍ഡ് നൽകും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 2021-'22 വര്‍ഷത്തെ അവസാന പരീക്ഷയില്‍ ആദ്യ അവസരത്തില്‍തന്നെ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അര്‍ഹത. വിദ്യാര്‍ഥിയുടെ പേര്, മേല്‍വിലാസം, ജാതി, വിജയിച്ച കോഴ്‌സ്, രജിസ്റ്റര്‍ നമ്പര്‍, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്‍റെ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി വിജയം നേടിയ കോഴ്‌സിന്‍റെ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി-ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ (പാസ്ബുക്കിന്‍റെ ആദ്യ പേജിന്‍റെ കോപ്പി), മൊബൈല്‍ നമ്പര്‍ സഹിതം പട്ടികവര്‍ഗ വികസന ഓഫിസര്‍, ജില്ല പട്ടികവര്‍ഗ വികസന ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍-691305 വിലാസത്തില്‍ സെപ്റ്റംബര്‍ 15നകം ലഭ്യമാക്കണം. ഫോൺ: 0475 2222353.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story