Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:37 AM IST Updated On
date_range 5 Aug 2022 12:37 AM ISTപണം അടച്ചിട്ട് ഒന്നര വർഷം; ഇതുവരെ സി.ടി സ്കാൻ എത്തിയില്ല
text_fieldsbookmark_border
കൊല്ലം: പണം അടച്ച് ഒരുവർഷം കഴിഞ്ഞിട്ടും ജില്ല ആശുപത്രിയിലേക്ക് സി.ടി സ്കാൻ മെഷീൻ എത്തിയില്ല. കേരള മെഡിക്കൽ സർവിസ് കോർപറേഷന് അഞ്ച് കോടി രൂപ അടച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും മെഷീൻ എത്തിയില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ പറഞ്ഞു. ഒക്ടോബറിൽ നൽകാമെന്ന് മെഡിക്കൽ സർവിസ് കോർപറേഷൻ അറിയിച്ചിട്ടും ലഭിച്ചില്ല. നിലവിലെ സ്കാനിങ് മെഷീൻ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് പ്രയോജനപ്പെടുന്നില്ല. സ്വകാര്യ സ്ഥാപനങ്ങൾ മൂന്ന് ഇരട്ടിയിലധികമാണ് നിരക്ക് ഈടാക്കുന്നത്. ജില്ല പഞ്ചായത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിനുപിന്നാലെയാണ് സി.ടി സ്കാനിങ് മെഷീൻ വാങ്ങാൻ പണം അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story