Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:35 AM IST Updated On
date_range 5 Aug 2022 12:35 AM IST'ആസാദി കി ഗൗരവ്' പദയാത്ര ആലോചനയോഗം
text_fieldsbookmark_border
കൊട്ടിയം: ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ആസാദി കി ഗൗരവ് പദയാത്ര'യുടെ കുണ്ടറ, ചാത്തന്നൂർ നിയോജകമണ്ഡലം സമാപനസമ്മേളനം കണ്ണനല്ലൂരിൽ നടത്തും. ആലോചനയോഗം ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. പ്രതാപവർമ തമ്പാൻ, എം.എം. നസീർ, നെടുങ്ങോലം രഘു, കെ.ആർ.വി. സഹജൻ, ആന്‍റണി ജോസ്, എം. സുന്ദരേശൻ പിള്ള, ബാബുരാജൻ, കുരീപ്പള്ളി സലിം, എൻ. ഉണ്ണികൃഷ്ണൻ, ബിജു പാരിപ്പള്ളി, രഘു പാണ്ഡവപുരം, ചാത്തന്നൂർ മുരളി, എ.എൽ. നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, ഷമീർഖാൻ എന്നിവർ സംസാരിച്ചു. ലോക്കൽ സമ്മേളനം പാരിപ്പള്ളി: ആർ.എസ്.പി പാരിപ്പള്ളി ലോക്കൽ സമ്മേളനം ദേശീയസമിതി അംഗം ജി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം രാജൻകുറുപ്പ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, അഡ്വ. ജെ. വേണുഗോപാൽ, ഡി. സുഭദ്രാമ്മ, എസ്.പി. ശാന്തികുമാർ, വി.ആർ. വിനിൽകുമാർ, ഷിബു പാരിപ്പള്ളി എന്നിവർ സംസാരിച്ചു. ജി. സുരേന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story