Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:55 AM IST Updated On
date_range 4 Aug 2022 12:55 AM ISTസ്വകാര്യ എസ്റ്റേറ്റുകളിലെ ജലപാതങ്ങൾ ഭീഷണി
text_fieldsbookmark_border
മതിയായ സുരക്ഷാസംവിധാനം ഇല്ലാത്തതിനാൽ അപകട സാധ്യത ഏറെയാണ് പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ സ്വകാര്യ റബർ എസ്റ്റേറ്റുകളിലെ വെള്ളച്ചാട്ടങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. വെള്ളം ഉയർന്നതോടെ ഈ ജലപാതങ്ങൾ കാണാനും കുളിക്കാനും തമിഴ്നാട്ടിൽനിന്ന് അടക്കം നിരവധിപേർ വരുന്നുണ്ട്. അമ്പനാട്, വെഞ്ച്വർ, പൂത്തോട്ടം മേക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആകർഷകമായ വെള്ളച്ചാട്ടങ്ങൾ. വനത്തോട് ചേർന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ഇവയുള്ളത്. എസ്റ്റേറ്റിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സഹായത്തോടെയാണ് പുറത്തുനിന്നുള്ളവർ ഇവിടെത്തുന്നത്. ആളുകളെ കൊണ്ടുവരുന്നതിന് കഴുതുരുട്ടിയിൽ ഡ്രൈവർമാരായ ചില ഏജന്‍റുമാരുമുണ്ട്. ആളുകളിൽനിന്ന് നിശ്ചിത തുക വാങ്ങിയാണ് കടത്തിവിടുന്നത്. അനധികൃത വെള്ളച്ചാട്ടങ്ങളിൽ മതിയായ സുരക്ഷ സംവിധാനം ഇല്ലാത്തതിനാൽ അപകട സാധ്യത ഏറെയാണ്. ഇവിടെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. ഇതിൽ അമ്പനാട് അച്ചൻകോവിൽ വനം അധികൃതർ ആളുകളെ കയറ്റിവിടുന്നത് തടഞ്ഞിട്ടുണ്ടെങ്കിലും ഫലമില്ല. മറ്റ് വെള്ളച്ചാട്ടങ്ങളിൽ യാതൊരു നിയന്ത്രണവും അധികൃതർ വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story