Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:55 AM IST Updated On
date_range 4 Aug 2022 12:55 AM ISTതാലൂക്ക് വികസന സമിതി
text_fieldsbookmark_border
പുനലൂർ: പുനലൂർ യോഗം ശനിയാഴ്ച രാവിലെ 11ന് മിനിസിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു. വാഹനവേഗം നിയന്ത്രിക്കാൻ സംവിധാനമില്ല; കരവാളൂർ ജങ്ഷൻ അപകടക്കെണി പുനലൂർ: മലയോര ഹൈവേയിൽ പ്രധാന ടൗണായ കരവാളൂരിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ അപകടം പെരുകുന്നു. പുതിയ പാതക്കായി ജങ്ഷനിൽ വീതികൂട്ടിയെങ്കിലും വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രയോജനമാകുന്ന നിലയിൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളില്ല. ഇതുകാരണം ഇരുവശത്തും കടകളുടെ ഇറക്കുകളും വാഹന പാർക്കിങ്ങും കാരണം ജങ്ഷൻ പഴയപടി ഇടുങ്ങി. ടെലഫോൺ എക്സേഞ്ച് മുതൽ സൊസൈറ്റി ജങ്ഷൻ വരെ അരകിലോമീറ്റർ ദൂരം എപ്പോഴും തിരക്ക് അനുഭവപ്പെടുന്നു. ഇതിനിടയിൽ പാതയിലൂടെയുള്ള വാഹനങ്ങൾ വേഗം നിയന്ത്രണമടക്കം പാലിക്കാത്തതിനാൽ നിത്യവും അപകടത്തിനിടയാക്കുന്നു. രണ്ടുമാസത്തിനുള്ളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും കാൽനടക്കാരെ തട്ടിയും നിരവധിയാളുകൾക്ക് പരിക്കേറ്റു. ടൗൺ അതിർത്തിയിൽ വാഹനങ്ങളുടെ വേഗം നിയന്ത്രണത്തിന് സംവിധാനമൊരുക്കുന്നതിനൊപ്പം തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഫുട്പാത്തിലെ നിലവിലെ തടസ്സങ്ങളും നീക്കേണ്ടതുണ്ട്. ജെം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം പുനലൂർ: സർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ജെം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സർക്കാർ സ്ഥാപനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പത്തനാപുരം താലൂക്ക് വ്യവസായ ഓഫിസുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story