Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:52 AM IST Updated On
date_range 4 Aug 2022 12:52 AM ISTയന്ത്രാധിഷ്ഠിത നക്ഷത്ര പഠനങ്ങളുടെ ക്ലാസ് തുടങ്ങി
text_fieldsbookmark_border
ചിത്രം - കൊല്ലം: ഖുർആൻ സിദ്ധാന്തിക്കുന്ന നക്ഷത്രങ്ങളുടെ പഠനത്തിനായി മൈലാപ്പൂര് തരീഖത്ത് പള്ളി അങ്കണത്തിൽ സ്ഥാപിച്ച നക്ഷത്രപഠനയന്ത്രം ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി. യന്ത്രത്തിന്‍റെ സ്ഥാപകനായ വാനശാസ്ത്ര മാതൃകാധ്യാപകൻ മൈലാപ്പൂര് ഷൗക്കത്താലി മൗലവി നിരൂപണക്ലാസിന് നേതൃത്വം നൽകി. റിട്ട. മെഡിക്കൽ ഓഫിസർ ഡോ. പി.എ. അബ്ദുൽ മജീദ് ലബ്ബ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. എ. മുറാദ് തങ്ങൾ ബാഖവി പരവൂർ, ഹുസൈൻ തങ്ങൾ ചാത്തന്നൂർ, മുഹമ്മദ് അഹ്സനി കോഴിക്കോട്, അബ്ദുൽ റഹ്മാൻ കോയ അയത്തിൽ, ജനറൽ സെക്രട്ടറി എ.എം. റാഫി, മുഹമ്മദ് സാജിദ് മന്നാനി, എസ്. അബ്ദുൽ അസീസ്, സാജിദ് മന്നാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story