Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:47 AM IST Updated On
date_range 4 Aug 2022 12:47 AM ISTപെരുങ്ങള്ളൂരിൽ വീണ്ടും വാഹനാപകടം
text_fieldsbookmark_border
അഞ്ചൽ: നിർമാണം ഇഴഞ്ഞുനീങ്ങുന്ന അഞ്ചൽ-ആയൂർ പാതയിൽ വീണ്ടും വാഹനാപകടം. ബുധനാഴ്ച രാവിലെ പത്തോടെ പെരുങ്ങള്ളൂരിലാണ് അപകടമുണ്ടായത്. ആയൂർ ഭാഗത്തുനിന്ന് അഞ്ചലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് മുന്നിൽ പോയ കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാറിൽ തട്ടാതിരിക്കാൻ പാതയോരത്തേക്ക് തിരിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് ഓട നിർമിക്കാൻ മണ്ണെടുത്ത കുഴിയിലേക്ക് വീണു. സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരാഴ്ച മുമ്പ് ഈ സ്ഥലത്തിന് സമീപം സ്വകാര്യ ബസിടിച്ച് ആയൂർ സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. പുനർനിർമാണം നടക്കുന്ന പാതയിലുടനീളം കുണ്ടും കുഴികളുമാണെങ്കിലും ബസുകൾ അമിത വേഗത്തിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടസ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. കാപ്ഷൻ: അഞ്ചൽ-ആയൂർ പാതയിൽ പെരുങ്ങള്ളൂരിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
