Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകർഷക സംഘം വില്ലേജ്...

കർഷക സംഘം വില്ലേജ് സമ്മേളനം

text_fields
bookmark_border
​കൊല്ലം: കേരള കർഷക സംഘം പോളയത്തോട് വില്ലേജ് സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം എൻ.എസ്​ ഹാളിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോളയത്തോട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വില്ലേജ് പ്രസിഡന്‍റ്​ സോമരാജൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹർഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അഡ്വ. ആർ. വിജയൻ, പ്രസിഡന്‍റ്​ എസ്.​ സുരേഷ് ബാബു, എൻ.ജി. ശശിധരൻ, സുജ സച്ചിൻ, സനോഫർ, ലീല മോഹൻ, കൊച്ചുണ്ണി, ബിജു ഭാസ്​കർ, ദീപ തോമസ്​ എന്നിവർ സംസാരിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡന്‍റായി സോമരാജനെയും സെക്രട്ടറിയായി ഹർഷനെയും ട്രഷററായി കേളു വിക്രമനെയും തെരഞ്ഞെടുത്തു. ചിത്രം - വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണു പാരിപ്പള്ളി: തോരാതെ പെയ്ത മഴയിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണു. അപകടത്തിന്​ തൊട്ടുമുമ്പ് വീട്ടിലുള്ളവർ പുറത്തുപോയതിനാൽ ആളപായം ഒഴിവായി. വേളമാനൂർ ഉമയിൽ സുശീലാദേവിയുടെ വീടിന്റെ ശുചിമുറിയോടുചേർന്ന ഭാഗത്തെ ഭിത്തിയാണ് ബുധനാഴ്ച രാവിലെ ഏഴോടെ ഇടിഞ്ഞുവീണത്. സുശീലാദേവി മൂത്തമകന്‍റെ ചാത്തന്നൂരിലെ വീട്ടിലേക്ക്​ പോയിരുന്നു. ഇളയ മകൻ തൊട്ടടുത്തുള്ള ജോലി സ്ഥലത്തായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story