Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:22 AM IST Updated On
date_range 3 Aug 2022 12:22 AM ISTഅഞ്ച് വീടുകൾ തകർന്നു
text_fieldsbookmark_border
കൊട്ടാരക്കര: താലൂക്കിൽ അഞ്ച് വീടുകൾ തകർന്നു. വലിയ തോതിൽ കൃഷി നാശവുമുണ്ടായി. നെടുവത്തൂർ രാജഭവനിൽ രാജു, നെടുവത്തൂർ രാജേഷ് ഭവനിൽ ബീനാകുമാരി, കലയപുരം ഇഞ്ചക്കാട് കിഴക്കേമുറി കളിലുവിള മേലതിൽ ഏലിയ, കടയ്ക്കൽ രതിഭവനിൽ രതി, കോട്ടുക്കൽ മേലതിൽ വീട്ടിൽ റജീന, ചിതറ പള്ളിക്കുന്നിൽ രാധാമണി എന്നിവരുടെ വീടുകളാണ് തകർന്നത്. 3,85,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഏലാ നിലങ്ങളിലെ കാർഷിക വിളകളാണ് നശിച്ചതിലേറെയും. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് ഒടിഞ്ഞും പിഴുതു വീണും നശിച്ചത്. ഓണക്കാലം ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്നവയാണ് ഇവയെല്ലാം. മരച്ചീനി കൃഷിയും നശിച്ചിട്ടുണ്ട്. കാർഷിക നഷ്ടം അധികൃതർ കണക്കാക്കി വരുന്നു. കല്ലടയാറ്റിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ഡാം തുറന്നു വിടാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പുലമൺ തോട് നിറഞ്ഞുകവിഞ്ഞു. ഏലാതോടുകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പ്രധാന റോഡുകളുടെയെല്ലാം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പുലമണിൽ മേൽപാലം അപ്രായോഗികം കൊട്ടാരക്കര: പുലമണിലെ മേൽപാല നിർമാണം അപ്രായോഗികമാണെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡോ ബൈപാസോ നിർമിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന ഭാരവാഹികളെ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്‍റ് റജിമോൾ വർഗീസ് അധ്യക്ഷത വഹിച്ചു. എം.എം ഇസ്മയിൽ, എൻ. രാമചന്ദ്രൻ നായർ , സി.എൽ. ജോൺ, പി.കെ. ജയകുമാർ, എം.എച്ച്. സലിം, ഹാരിസൺ ലൂക്ക്, ജോൺസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story