Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:13 AM IST Updated On
date_range 3 Aug 2022 12:13 AM ISTതാലൂക്ക്തല അദാലത്
text_fieldsbookmark_border
കൊല്ലം: താലൂക്കിലെ മോട്ടോര്‍ വാഹന കുടിശ്ശികയുള്ളവര്‍ക്ക് റവന്യൂ-മോട്ടര്‍വാഹന വകുപ്പുകള്‍ ചേർന്ന് ആഗസ്റ്റ് മൂന്നിന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ കൊല്ലം താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ തീര്‍പ്പാക്കല്‍ അദാലത് നടത്തും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടക്കുന്നതിന് ഇളവുകള്‍ ബാധകം. കാലവര്‍ഷക്കെടുതി ഹെല്‍പ് ഡെസ്‌ക് കൊല്ലം: കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഹെല്‍പ് ഡെസ്‌ക് വഴി സഹായം തേടാം. ഫോണ്‍: 9446088020, 9605920457, 9496303221, 9061766019. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വായ്പ കൊല്ലം: കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അഞ്ചു ശതമാനം പലിശയില്‍ വായ്പയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. മന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ 2022-23 ബജറ്റ് പ്രഖ്യാപനത്തില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായാണ് പദ്ധതി പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം മുതല്‍ 10 കോടി വരെയുള്ള വായ്പ സംസ്ഥാന സര്‍ക്കാറിന്‍റെ മൂന്നു ശതമാനവും കെ.എഫ്.സിയുടെ രണ്ടു ശതമാനവും പലിശയിളവുള്‍പ്പെടെ ആകെ അഞ്ചു ശതമാനം വാര്‍ഷിക പലിശക്ക് ലഭിക്കും. വിവരങ്ങള്‍ക്ക്: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, എ.ജി.സി കോംപ്ലക്‌സ്, ബീച്ച് റോഡ്, കൊല്ലം-691001, ഫോണ്‍: 0474 2743769, 8075451212.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story