Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:34 AM IST Updated On
date_range 2 Aug 2022 12:34 AM ISTഅഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; ഒമ്പതു തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ഓച്ചിറ: അഴീക്കൽ പടിഞ്ഞാറ് കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. കൊച്ചി സ്വദേശിയുടെ അന്നമ്മാൾ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. കടലിൽ ചാടിയ ഒമ്പത് മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അഴീക്കൽ സ്വദേശിയുടെ വടക്കേതോപ്പിൽ എന്ന മത്സ്യബന്ധന ബോട്ട് എൻജിൻ തകരാറായി കടലിൽ കിടക്കുന്നുണ്ട്. ഇതിൽ 10 തൊഴിലാളികൾ ഉണ്ട് . ഹരിപ്പാട് തെർമൽ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് ബോട്ട് കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ കോസ്റ്റ് ഗാർഡിന്‍റെ ബോട്ട് കൊച്ചിയിൽനിന്നും പുറപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story