Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:34 AM IST Updated On
date_range 2 Aug 2022 12:34 AM ISTകടലിൽ വീണ ഏഴുമത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൊല്ലം: മഴയും കാറ്റും തുടരവേ കടലിൽപോയ മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ അത്യാഹിതത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടു വ്യത്യസ്ത അപകടങ്ങളിലായി കടലിൽ വീണ ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കൽ തുറമുഖത്തുനിന്ന് പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപെട്ട് മൂന്നു മത്സ്യത്തൊഴിലാളികൾ കടലിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ചേറ്റുവയിൽനിന്നുള്ള ബിലാൽ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ശക്തമായ തിരയിൽ ബോട്ട് ആടിയുലഞ്ഞപ്പോൾ അപകടത്തിൽപെട്ടത്. ബീച്ചിന് സമീപംവരെ നീന്തിയെത്തിയ ഇവരെ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അനിൽകുമാർ രക്ഷപ്പെടുത്തി. നീണ്ടകരയിൽ ഹാർബറിലേക്ക് വരുകയായിരുന്ന ഉണ്ണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് തിരയിൽപെട്ട് നാലു മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇവരെ മറ്റ് ബോട്ടുകളിലെ ജീവനക്കാർ രക്ഷപ്പെടുത്തി. കാലാവസ്ഥ മോശമാണെന്നും മത്സ്യബന്ധനത്തിനു പോകരുതെന്നും ഞായറാഴ്ച ഉച്ചമുതൽ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ട്രോളിങ് നിയന്ത്രണം ഞായറാഴ്ച അർധരാത്രി അവസാനിച്ചതോടെ ജില്ലയിലെ തുറമുഖങ്ങളിൽനിന്ന് 70 ശതമാനത്തോളം ബോട്ടുകൾ കടലിൽ പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story