Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആദ്യദിനം സമ്മിശ്രം,...

ആദ്യദിനം സമ്മിശ്രം, കാലാവസ്ഥ തിരിച്ചടി

text_fields
bookmark_border
കൊല്ലം: കാലാവസ്ഥ മുന്നറിയിപ്പ്​ ഉണ്ടായിരുന്നിട്ടും ട്രോളിങ്​ നിരോധനം നീങ്ങിയപാ​േട ചാകര പ്രതീക്ഷിച്ച്​ കടലിൽ പോയ ബോട്ടുകൾക്ക്​ ആദ്യ ദിനം സമ്മിശ്രം. കാര്യമായ ചാകരക്കോള്​ കിട്ടിയില്ലെങ്കിലും കടൽ പൂർണമായും നിരാശപ്പെടുത്തിയില്ലെന്ന്​ മത്സ്യബന്ധന ബോട്ടുടമകൾ പറയുന്നു. സീസണിൽ പ്രധാനമായും കിട്ടുന്ന കരിക്കാടിയും കഴന്തനുമായാണ്​ തിങ്കളാഴ്ച ഉച്ചയോടെ ചെറിയ ബോട്ടുകൾ തിരികെയെത്തിയത്​. ബോട്ടുകൾ എത്തിയതോടെ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ സജീവമായി. കരിക്കാടി കിലോക്ക്​ 120 രൂപയും കഴന്തൻ 220 രൂപയും വരെ കിട്ടിയതായി ബോട്ടുടമകൾ പറഞ്ഞു. ഓരോ ബോട്ടിനും 50000-70000 രൂപയുടെ വരെ മത്സ്യമാണ്​ ലഭിച്ചത്​. കിളിമീൻ പോലുള്ള മത്സ്യങ്ങൾ കിട്ടാൻ ആഴക്കടലിൽ നിന്ന്​ വലിയ ബോട്ടുകൾ തിരിച്ചെത്തണം. അതേസമയം, കാലാവസ്ഥ മുന്നറിയിപ്പ്​ തിരിച്ചടിയായതോടെ അടുത്ത ദിവസങ്ങളിൽ കടലിൽ പോകാൻ കഴിയില്ല എന്ന വെല്ലുവിളിയാണ്​ മുന്നിൽ. കടലിൽ ഉള്ള ബോട്ടുകളെ തിരികെ കൊണ്ടുവരാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്​ എന്നിവയെ കലക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story