Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:17 AM IST Updated On
date_range 2 Aug 2022 12:17 AM ISTഭരണഘടന സാക്ഷരതക്ലാസും പ്രതിഭ സംഗമവും
text_fieldsbookmark_border
ഓയൂർ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ ബാലവേദി അംഗങ്ങൾക്ക് ഭരണഘടന സാക്ഷരത ക്ലാസും പ്രതിഭാസംഗമവും നടത്തി. സെനറ്റർമാരായ സദാനന്ദൻ ശശിധരൻ, വിമലാഭായി എന്നിവർ ഭരണഘടനയെക്കുറിച്ച് വിശദീകരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് ലഭിച്ച കുട്ടികളെ ഫലകവും കാഷ് അവാർഡും നൽകി ആദരിച്ചു. പ്രതിഭ സംഗമം പ്രഫ. എൻ. ശശികുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് ആർ. സോമൻ അധ്യക്ഷതവഹിച്ചു. ഹേമൻ, രഞ്ജിത്, സരസ്വതി, സെക്രട്ടറി ആർ. ബാബു, ലൈബ്രേറിയൻ എസ്. വത്സല എന്നിവർ സംസാരിച്ചു. കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി കൊട്ടാരക്കര: കിള്ളൂർ ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വൃത്തിയാക്കി. ദേശീയപാതയരികിൽ വർഷങ്ങളായി കാടുമൂടിക്കിടന്ന കാത്തിരിപ്പ് കേന്ദ്രമാണ് പ്രവർത്തകർ ഉപയോഗക്ഷമമാക്കിയത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളമായിരുന്നു ഇവിടം. കൊല്ലം ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുന്നവർക്ക് കയറി നിൽക്കാൻ മറ്റ് മാർഗങ്ങളുമില്ലായിരുന്നു. സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ് ഐ മേഖല കമ്മിറ്റിയും ചേർന്ന് സേവന പ്രവർത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ സമീപത്തെ കാട് തെളിക്കുകയും കേന്ദ്രത്തിന്‍റെ ഉൾഭാഗം വൃത്തിയാക്കുകയും ചെയ്തു. ആവശ്യം വേണ്ടുന്ന അറ്റകുറ്റപ്പണികൾകൂടി നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story