Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTപോഷകബാല്യം പദ്ധതി
text_fieldsbookmark_border
കൊട്ടിയം: അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന 'പോഷകബാല്യം' പദ്ധതി ആദിച്ചനല്ലൂർ പഞ്ചായത്തിൽ ക്ഷേമസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി പ്രസിഡന്‍റ് ബാലകൃഷ്ണ പിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി സേതുലക്ഷ്മി, സതി, അശ്വതി, ഉഷ എന്നിവർ സംസാരിച്ചു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് കടമ -ഡെപ്യൂട്ടി സ്പീക്കര്‍ (ചിത്രം) കൊട്ടിയം: ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭരണഘടന സാക്ഷരത യജ്ഞത്തിന്‍റെ ഭാഗമായ കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, ജില്ല ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ല പഞ്ചായത്ത് അംഗം എസ്. സെല്‍വി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എല്‍. ജലജകുമാരി, എസ്. ഗിരിജകുമാരി, ജെ. ഷാഹിദ്, ആര്‍. ദേവദാസ്, റെജി കല്ലംവിള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ സുശീല, എം. സജീവ്, ജിഷ അനില്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. സതീഷ്കുമാര്‍, ജില്ല പ്ലാനിങ് ഓഫിസർ പി.ജെ. ആമിന, കില ഡെപ്യൂട്ടി ഡെവലപ്‌മെന്‍റ് കമീഷണര്‍ വി. സുദേശൻ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story