Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണക്കിറ്റ്: കശുവണ്ടി...

ഓണക്കിറ്റ്: കശുവണ്ടി പരിപ്പ് ഇന്ന് വയനാട് ജില്ലയിലേക്ക്

text_fields
bookmark_border
കൊല്ലം: ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന കശുവണ്ടി പരിപ്പ് പാക്കറ്റുമായിട്ടുള്ള ആദ്യ വാഹനം ചൊവ്വാഴ്ച കൊല്ലത്തുനിന്നും വയനാട് ജില്ലയിലേക്ക് പുറപ്പെടും. രാവിലെ 8.30ന് കാഷ്യൂ കോർപറേഷൻ അയത്തിൽ ഫാക്ടറി അങ്കണത്തിൽ ആദ്യവാഹനം മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യും. 80 ലക്ഷം പാക്കറ്റുകളാണ് കാഷ്യൂ കോർപറേഷനും കാപെക്സും സജ്ജമാക്കിയിരിക്കുന്നത്. 80 ലക്ഷം വീടുകളിൽ കൊല്ലത്തെ കശുവണ്ടി പരിപ്പ് ഇത്തവണത്തെ ഓണത്തിനെത്തും. 400 മെട്രിക് ടൺ പരിപ്പാണ് 80 ലക്ഷം പാക്കറ്റുകളാക്കുന്നത്. ഒരു പാക്കറ്റിൽ 50 ഗ്രാം പരിപ്പാണ്. ഒരു ദിവസം നാലു ലക്ഷം കവർ വീതം പാക്ക്​ ചെയ്യുന്ന ജോലി കോർപറേഷന്‍റെ അയത്തിൽ ഫാക്ടറിയിൽ നടന്നുവരുന്നു. സംസ്ഥാന സർക്കാർ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൻ പദ്ധതികളാണ് ആവിഷ്കരിച്ച് വരുന്നതെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്സ്​ ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിൻ (ചിത്രം) കൊല്ലം: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായ 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന് ജില്ലയില്‍ തുടക്കം. ആഘോഷവേളയില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉറപ്പാക്കി ദേശീയബോധമുളവാക്കുകയാണ് ലക്ഷ്യം. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസുഫ് ജില്ല സൈനികക്ഷേമ ഓഫിസര്‍ ഉഫൈസുദ്ദീന് ദേശീയപതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 11 മുതല്‍ 17 വരെ സ്വാതന്ത്ര്യ വാരാഘോഷവും സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story