Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊള്ളലേറ്റ യുവാവ്...

പൊള്ളലേറ്റ യുവാവ് കിണറ്റിൽ ചാടി

text_fields
bookmark_border
പൊള്ളലേറ്റ യുവാവ് കിണറ്റിൽ ചാടി
cancel
ശാസ്താംകോട്ട: ഗുരുതരമായി പൊള്ളലേറ്റ യുവാവ് രക്ഷാശ്രമത്തിനിടെ, കിണറ്റിൽ ചാടി. പിന്നീട് അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. പോരുവഴി, അമ്പലത്തും ഭാഗം, ഗോപ വിലാസത്തിൽ ദിനേശ് (38) ആണ് കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ദിനേശിനെ നാട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രക്ഷാപ്രവർത്തനം നടത്തുന്നതിനി​ടെ, സ്വന്തം പുരയിടത്തിലെ 30 അടി താഴ്ചയിലുള്ള കിണറ്റിൽ ഇയാൾ ചാടുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ശാസ്താംകോട്ട അഗ്​നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സണ്ണി കിണറ്റിലിറങ്ങി ദിനേശിനെ കരക്കെത്തിച്ചു. ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഗ്രേഡ് എ എസ്.ടി ഒ ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിനു, രതീഷ്, രാജേഷ്, വിജേഷ്, ഡ്രൈവർമാരായ ജയപ്രകാശ്, ഹരിപ്രസാദ് ഹോം ഗാർഡ് പ്രദീപ്, പ്രതീഷ്, സുന്ദരൻ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫോട്ടോ: ദിനേശിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story