Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:06 AM IST Updated On
date_range 2 Aug 2022 12:06 AM ISTറേഷൻ ഡീലേഴ്സ് സമ്മേളനം
text_fieldsbookmark_border
കൊല്ലം: കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം കെ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കെ.വി. എബ്രഹാം പുനലൂർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് സേവ്യർ, റഹിം പത്തനംതിട്ട, വിഴിഞ്ഞം കബീർ, പുത്തൂർ വർഗീസ്, ജോയി തോമസ് ഓടനാവട്ടം, തൊടുപുഴ ജോസ്, ഉമയനല്ലൂർ ഷറഫുദ്ദീൻ, കൊട്ടുകാട് നസീർ എന്നിവർ സംസാരിച്ചു. സെലക്ഷൻ ട്രയൽസ് കൊല്ലം: ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിലെ റോളർ സ്‌കേറ്റിങ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി ചണ്ഡിഗഢിലെ മൊഹാലിയിൽ ഏഴിനും എട്ടിനുമുള്ള സെലക്ഷൻ ട്രയൽസിന് മുന്നോടിയായി കേരള ടീമിന്‍റെ തെരഞ്ഞെടുപ്പ് മൂന്നിനും നാലിനും തിരുവനന്തപുരത്ത് നടത്തും. പങ്കെടുക്കുന്നവർ ദേശീയ മത്സരത്തിലെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ല റോളർ സ്‌കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story