Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:36 AM IST Updated On
date_range 27 Jun 2022 5:36 AM ISTലഹരി വിരുദ്ധ സമ്മേളനം
text_fieldsbookmark_border
കൊല്ലം: സാമൂഹികാടിത്തറ തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കാമ്പയിനുകൾ സജീവമാക്കിയുള്ള ബോധവത്കരണങ്ങളിലൂടെ ലഹരി മുക്ത നാടിനായി യത്നിക്കണമെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി. കിളികൊല്ലൂർ മന്നാനിയ്യാ ഉമറുൽ ഫാറൂഖിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. കുണ്ടുമൺ ഹുസൈൻ മന്നാനി ലഹരി വിരുദ്ധ സന്ദേശം നൽകി. പുലിയില സക്കീർ ഹുസൈൻ മന്നാനി, പോരേടം അബ്ദുൽ ജവാദ് ബാഖവി, മനാഫ് മന്നാനി ഇളമ്പള്ളൂർ, ഷഹ്നാസ് ഇളമ്പള്ളൂർ, ഹാഫിള് ഷാൻ മുസ്ലിയാർ കോയിവിള, മുനീർ മുസ്ലിയാർ പുനലൂർ, ഹാഫിസ് സൈദലി മുസ്ലിയാർ അയത്തിൽ, ആരിഫ് മുഹമ്മദ് മുസ്ലിയാർ പള്ളിക്കൽ എന്നിവർ സംസാരിച്ചു. ചിത്രം- ലഹരി വിരുദ്ധ ദിനാചരണം അഞ്ചാലുംമൂട്: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍റെയും ഹയർ സെക്കൻഡറി സ്കൂളിന്‍റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.എച്ച്.ഒ സി. ദേവരാജൻ ലഹരിവിരുദ്ധ സന്ദേശം നൽകി. ജനമൈത്രി ബീറ്റ് ഓഫിസർമാരായ ലാലു, പ്രദീപ് എന്നിവർ പങ്കെടുത്തു. ചിത്രം- യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ കിളികൊല്ലൂർ: വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചാത്തിനാംകുളം ചീലാന്തിമുക്കിൽ ജനകീയ നഗർ ഉഷാദേവ ഭവനിൽ സഹദേവൻ (63) ആണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്. ചാത്തിനാംകുളം ജനകീയ നഗർ 71 ൽ ഷാനിനെയാണ് ഇയാൾ ആക്രമിച്ചത്. സഹദേവന്‍റെ വീടിനുമുന്നിൽ ഷാനും കുടുംബവും സഞ്ചരിച്ച ബൈക്ക് പാർക്ക് ചെയ്തതിലുള്ള വിരോധം വാക്കുതർക്കത്തിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. എസ്.ഐ അനീഷ്, ജാനസ് പി. ബേബി, എ.എസ്.ഐ സന്തോഷ് കുമാർ, രാജേഷ്, സി.പി.ഒ മണികണ്ഠൻ, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story