Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹനങ്ങളിൽനിന്ന്...

വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം: യുവാവ് പിടിയിൽ

text_fields
bookmark_border
ചിത്രം- കൊല്ലം: ബൈപാസിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന്​ ബാറ്ററി മോഷ്​ടിച്ച യുവാവ് പൊലീസ്​ പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 167, ഉണ്ണി നിവാസിൽ ഉണ്ണി (27) ആണ് കിളികൊല്ലൂർ പൊലീസി‍ൻെറ പിടിയിലായത്. കൊല്ലം ബൈപാസിൽ പാൽക്കുളങ്ങര ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന്​ ഏതാനും ദിവസം മുമ്പ് ബാറ്ററി മോഷണം പോയതായി കിളികൊല്ലൂർ പൊലീസ്​ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവസ്​ഥലത്തിന് സമീപം സംശയകരമായി കണ്ട പ്രതി പിടിയിലായത്. ഇയാൾക്കെതിരെ കൊല്ലം ഈസ്റ്റ്, ഇരവിപുരം, തമ്പാനൂർ, എറണാകുളം സൗത്ത് എന്നീ പൊലീസ്​ സ്റ്റേഷനുകളിൽ മോഷണക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്. കൊല്ലം അസി. പൊലീസ്​ കമീഷണർ ജി.ഡി. വിജയകുമാറി‍ൻെറ നേതൃത്വത്തിൽ കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്​പെക്ടർ കെ. വിനോദ്, എസ്​.ഐമാരായ ജയൻ കെ. സക്കറിയ, സുധീർ, അനീഷ്, താഹ കോയ, എ.എസ്​.ഐ സന്തോഷ് കുമാർ, സി.പി.ഒ ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story