Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:35 AM IST Updated On
date_range 27 Jun 2022 5:35 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പാരിപ്പള്ളി: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പരവൂർ ബ്ലോക്ക് പ്രസിഡന്‍റ് ബിജു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എസ്.എസ്. സിമ്മിലാൽ അധ്യക്ഷതവഹിച്ചു. വിനോദ്, അനിൽ കുളമട, ശരൺ മോഹൻ, സുനിതാ ജയകുമാർ, ശാന്തിനി, റീന മംഗലത്ത്, ജലജകുമാരി, സന്തോഷ് കുമാർ കുട്ടാട്ട് കോണം നിജാബ് എന്നിവർ നേതൃത്വം നൽകി. ചിത്രം- ഇബ്രാഹിം ബാദുഷയെ അനുമോദിച്ചു ഇരവിപുരം: ശാരീരിക അവശതകൾ മറികടന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ ഇബ്രാഹിം ബാദുഷക്ക് കേരള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സ്നേഹാദരവ് നൽകി. എം. നൗഷാദ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ഡിഫൻസ് സേന അംഗങ്ങളായ ഷിബു റാവുത്തർ, നഹാസ് കൊരണ്ടിപള്ളി, എസ്. മുഹമ്മദ് സുഹൈൽ, ചെങ്കിസ്ഖാൻ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ ദിനാചരണം കൊല്ലം: പീപ്ൾ സോഷ്യോ കൾചറൽ ഫോറം സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം പ്രസിഡന്‍റ് എ.ജെ. ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ടി. സെബാസ്റ്റ്യൻ, നിയാസ് മുഹമ്മദ്, എസ്. പ്രകാശ്, വി. മിനി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story