Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:34 AM IST Updated On
date_range 27 Jun 2022 5:34 AM ISTആയിരവില്ലിപ്പാറ ഖനനത്തിനെതിരെ നാട്ടുകാർ സമരത്തിൽ
text_fieldsbookmark_border
ഓയൂർ: ചെറിയ വെളിനല്ലൂർ ആയിരവില്ലി ക്ഷേത്ര പ്രതിഷ്ഠയുടെ മൂലസ്ഥാനമായ ആയിരവില്ലിപ്പാറ പാറ പൊട്ടിക്കാൻ നൽകിയ ഖനനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന ജനകീയ സമരം 11 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക- പാരിസ്ഥിതിക സംഘടനകളും രംഗത്തുവന്നു. 2014 മുതൽ ഇവിടെ ഖനനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോൾ ഖനനാനുമതി നേടിയെടുത്തത് പ്രദേശത്തെ പ്രധാന പാറ മാഫിയ സംഘത്തിലെ ചിലരാണ്. ആയിരവില്ലിപ്പാറയും ഇതിന് അനുബന്ധമായി പാറ ഉൾപ്പെടെ 500 ഏക്കർ റവന്യൂ ഭൂമിയാണ് ഉണ്ടായിരുന്നത്. പാറ ഒഴികെയുള്ള ഭൂമി സർക്കാർ സ്വാതന്ത്രസമര സേനാനികൾക്കും വിമോചനസമരത്തിൽ പങ്കെടുത്തവർക്കുമായി പതിച്ചുനൽകി. പിന്നീട് അവശേഷിച്ചതാണ് 140 ഏക്കർ പാറയും അതിനോട് ചേർന്ന അനുബന്ധ ഭൂമിയും. സർക്കാർ നൽകിയ ഖനനാനുമതി റദ്ദ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story