Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടാഗോർ ഗ്രന്ഥശാല...

ടാഗോർ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ടാഗോർ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
cancel
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോഴിക്കോട് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ടാഗോർ ഗ്രന്ഥശാലയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ടാഗോറിന്‍റെ ഛായാചിത്രം അനാച്ഛാദനവും എം.പി നിർവഹിച്ചു. ആദ്യകാല പ്രവർത്തകരെയും വിദ്യാഭ്യാസ പ്രതിഭകളെയും സി.ആർ. മഹേഷ് എം.എൽ.എ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലക്കായി ഐ.ആർ.ഇ നൽകിയ പുസ്തകങ്ങൾ ചീഫ് മാനേജർ ഭക്തദർശൻ കൈമാറി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായി. ഗ്രന്ഥശാല പ്രസിഡൻറ് പ്രതീഷ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേഷ് വെട്ടുകാട്, നേതൃസമിതി കൺവീനർ എ. സജീവ്, വാർഡ് കൗൺസിലർ നിഷാ പ്രദീപ്, ബി. കൃഷ്ണലാൽ, ജി. ജോൺകുട്ടി എന്നിവർ സംസാരിച്ചു. 25 വർഷം മുമ്പ് പ്രവർത്തനം നിലച്ച ടാഗോർ ആർട്സ് ക്ലബി​ൻെറ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പ്രദേശത്തെ യുവാക്കൾ ഏറ്റെടുത്താണ് ഗ്രന്ഥശാല സ്ഥാപിച്ചത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കലാപരിപാടികളും മെഡിക്കൽ ക്യാമ്പും നടന്നു. ചിത്രം: കരുനാഗപ്പള്ളി കോഴിക്കോട് ടാഗോർ ഗ്രന്ഥശാല എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story