Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:30 AM IST Updated On
date_range 27 Jun 2022 5:30 AM ISTപോരുവഴി: അനിഷ്ടസംഭവങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം -സംരക്ഷണ സമിതി
text_fieldsbookmark_border
ശാസ്താംകോട്ട: ഒരാഴ്ചയായി പോരുവഴി സ്കൂളിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും നിജസ്ഥിതി ബോധ്യപ്പെടുത്താൻ ജനറൽ ബോഡി അടിയന്തരമായി വിളിച്ചുചേർക്കണമെന്നും സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറ ബീവി ഉദ്ഘാടനം ചെയ്തു. അനീഷ് അയന്തിയിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് നാസർ കിണറുവിള, കബീർ പോരുവഴി, അർത്തിയിൽ അൻസാരി, ഹുസൈൻ പോരുവഴി, പഞ്ചായത്ത് അംഗം നസിയത്ത് ശിഹാബ്, സജി വട്ടവിള, അര്‍ത്തിയില്‍ സമീര്‍, ചക്കുവള്ളി നസീർ, നാസർ മൂലത്തറ, ശൂരനാട് ഷിഹാബ്, റാഫി വാളന്തറ, നൗഫൽ അയന്തിയിൽ ജലീൽ പള്ളിയാടി, ഹനീഫ ഇഞ്ചവിള, സമീലാ ഷിഹാബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story