Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:30 AM IST Updated On
date_range 27 Jun 2022 5:30 AM ISTയുവാക്കളെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
ചിത്രം- ശാസ്താംകോട്ട: യുവാക്കളെ താമസസ്ഥലത്ത് കയറി ആക്രമിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. ചാരുംമൂട് സ്വദേശിയായ സുജിത് കൃഷ്ണനെയും സുഹൃത്തിനെയും ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി അക്രമിച്ച കേസിലെ പ്രതിയാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. കുന്നത്തൂർ നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം ഐവർകാല പടി. വടക്ക് പ്രശാന്ത ഭവനത്തിൽ അജീഷ് (24) നെയാണ് അറസ്റ്റ് ചെയ്തത്. സുജിത്ത് കൃഷ്ണ വെയിറ്ററായി ജോലി നോക്കുന്ന കടമ്പനാട്ടെ സ്വകാര്യ ബാറിൽ ഈ മാസം ഒമ്പതിന് പ്രതി രാത്രി 11 ന് മദ്യപിക്കാൻ എത്തിയപ്പോൾ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഇറക്കിവിട്ടതിലുള്ള വിരോധത്തിൽ പ്രതി മറ്റു രണ്ടു സുഹൃത്തുക്കളുമായി ഇവർ താമസിക്കുന്ന വേമ്പനാട്ടഴികത്ത് ജങ്ഷനിലെ ക്വാർട്ടേഴ്സിൽ എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. ചിത്രം- ജനകീയ ശുചീകരണ കാമ്പയിൻ ശാസ്താംകോട്ട: പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട പഞ്ചായത്തിലെ ആഞ്ഞിലിമൂട് ചന്തയും പരിസരവും ശുചീകരിച്ചു. ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, സെന്‍റ് തോമസ്ചർച്ച് ആഞ്ഞിലിമൂട്, ഡി.ബി കോളജ് എൻ.എസ്.എസ് യൂനിറ്റ്, വ്യാപാര വ്യവസായ ഏകോപന സമിതി ആഞ്ഞിലിമൂട് യൂനിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജനകീയ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചത്. കാമ്പയിൻ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗീത ഉദ്ഘാടനം ചെയ്തു. തുടർന്ന് ശൂരനാട് ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story