Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:28 AM IST Updated On
date_range 27 Jun 2022 5:28 AM ISTഅടിസ്ഥാന ജനത ഇപ്പോഴും വിവേചനം നേരിടുന്നു -ജി. സുധാകരൻ
text_fieldsbookmark_border
ചിത്രം- കൊല്ലം: രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ശതമാനം വരുന്ന അടിസ്ഥാന ജനവിഭാഗത്തിന്‍റെ വിശ്രമമില്ലാത്ത അധ്വാനമാണ് സാമൂഹിക ക്രമത്തെ മുന്നോട്ട് നയിക്കുന്നതെങ്കിലും അവർ നേരിടുന്ന വിവേചനം ഇപ്പോഴും തുടരുകയാണെന്നും മുൻ മന്ത്രി ജി. സുധാകരൻ. കെ.ഡി.എഫ് രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള കവി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി കുരീപ്പുഴ ശ്രീകുമാർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. രജത ജൂബിലി പുരസ്‌കാര സമർപ്പണം സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ നിർവഹിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കവി ചവറ കെ.എസ്. പിള്ള, ജനപ്രിയ കവി പുരസ്‌കാരം ഇഞ്ചക്കാട് ബാലചന്ദ്രൻ, ജനപ്രിയ ഗാനരചയിതാവ് പുരസ്‌കാരം സഹദേവൻ പട്ടശ്ശേരിൽ എന്നിവർക്ക് സമ്മാനിച്ചു. കവിയരങ്ങിൽ പങ്കെടുത്ത 80 കവികൾക്കും പുരസ്കാരം നൽകി. മുൻ മന്ത്രി പന്തളം സുധാകരൻ, സംഘാടക സമിതി ചീഫ് കോഓഡിനേറ്റർ കെ.എസ്. ജയപ്രകാശ്, കൺവീനർ എ. റഹിംകുട്ടി, രാജൻ വെമ്പിളി, ആർ. ദാമോദരൻ, കെ. ഗോപാലകൃഷ്ണൻ, കെ.കെ. ബാലകൃഷ്‌ണൻ നമ്പ്യാർ, എസ്.പി. മഞ്ജു, മധുമോൾ പഴയിടം, സുധീഷ് പയ്യനാട്, ശൂരനാട് അജി, ശ്രീമൂലനഗരം രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വൈദ്യുതി നിരക്ക് വര്‍ധന നട്ടെല്ലൊടിക്കുമെന്ന് കൊല്ലം: വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്ന് അണ്ണാ ഡി.എച്ച്.ആർ.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. കോവിഡ് ദുരിതത്തില്‍നിന്നു കരകയറിവരുന്ന കൂലിപ്പണിക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ് വര്‍ധനയെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story