Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാർഥികൾ ഗ്രന്ഥശാല...

വിദ്യാർഥികൾ ഗ്രന്ഥശാല സന്ദർശിച്ചു

text_fields
bookmark_border
ഇരവിപുരം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ഉമയനല്ലൂർ വാഴപ്പള്ളി എൽ. പി സ്കൂൾ വിദ്യാർഥികൾ ഉമയനല്ലൂർ നേതാജി ലൈബ്രറി സന്ദർശിച്ചു. ഗ്രന്ഥശാലകളെ അടുത്തറിയാനും കുട്ടികളിൽ വായനയോട് അഭിമുഖ്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് സന്ദർശന പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറി പ്രവർത്തനങ്ങൾ മനസ്സിലാക്കിയ വിദ്യാർഥികൾ ലൈബ്രറിയിലെ ബാലവേദി പ്രവർത്തകരുമായും സംവദിച്ചു. കവിതയും പാട്ടും ഡാൻസുമായി സന്ദർശനപരിപാടി കുട്ടികൾ ആഘോഷമാക്കി. അധ്യാപകരായ എ.എം. ഹാഷിം, സനൂജകുമാരി, റൂബി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അമ്പിളി, ജയചന്ദ്രൻ, വിജയൻ, സജിത്ത്, ഗിരീഷ്, പുഷ്പാംഗദൻ, ദ്രാവിഡ്, അഞ്ജലി, സന്ദീപ്, അഖിൽ, ബാലവേദി പ്രവർത്തകരായ ഫൗസിയ, മീനാക്ഷി, കാർത്തിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുനര്‍ലേലം കൊല്ലം: ചാത്തന്നൂര്‍ റെസ്റ്റ്ഹൗസ് കാന്‍റീന്‍ ഒരുവര്‍ഷത്തേക്ക് മാസവാടകക്ക് നല്‍കുന്നതിന് മുന്‍പരിചയമുള്ള വ്യക്തികളില്‍നിന്ന്​ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 30ന് രണ്ട് മണിക്ക് മുമ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ അയക്കണം. ക്വട്ടേഷനോടൊപ്പം അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്ന പേരില്‍ കൊല്ലത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡിയും ഉണ്ടാകണം. ഫോണ്‍: 0474 2796290.​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story