Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:33 AM IST Updated On
date_range 26 Jun 2022 5:33 AM ISTലഹരി വിരുദ്ധ കാമ്പയിന്‍
text_fieldsbookmark_border
പത്തനാപുരം: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠനമാകട്ടെ നമുക്ക് ലഹരി എന്ന കാമ്പയിന്‍ ആരംഭിച്ചു. പുന്നലയിൽ സംഘടിപ്പിച്ച വിദ്യാർഥി കൂട്ടായ്മ പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. ജയൻ ഉദ്ഘാടനം ചെയ്തു. ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോജി മാത്യു ജോർജ്, ഡി. അനിൽ കുമാർ, അധ്യാപകരായ അൻസൽ, അശ്വതി, സ്നേഹ, അരുൺ, ആഷ്മി, അൻസിൽ എന്നിവർ സംസാരിച്ചു. പടം....ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്‍ പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
