Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുൻ മന്ത്രി എം.എം....

മുൻ മന്ത്രി എം.എം. മണിയുടെ വാഹനം അപകടത്തിൽപെട്ടു

text_fields
bookmark_border
കൊട്ടാരക്കര: മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിയുടെ വാഹനം അപകടത്തിൽപെട്ടു. അദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 12ഓടെ എം.എൽ.എ തിരുവനന്തപുരത്തേക്ക് പോകുംവഴി കൊട്ടാരക്കര ട്രാഫിക് സിഗ്നലിലായിരുന്നു അപകടം. പുനലൂർ ഭാഗത്തേക്കുപോയ ചരക്കുലോറി കാറിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ആർക്കും പരിക്കില്ല. പിന്നിൽ വരുകയായിരുന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ കാറിൽ മണി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. കൊട്ടാരക്കര പൊലീസ്​ കേസെടുത്തു. കൊട്ടാരക്കര വില്ലേജ് ഓഫിസ്​ പുതിയ കെട്ടിടം ചോർന്നൊലിക്കുന്നു (ചിത്രം) കൊട്ടാരക്കര: റെയിൽവേ സ്റ്റേഷന് സമീപത്ത്​ പുതുതായി നിർമിച്ച കൊട്ടാരക്കര വില്ലേജ് ഓഫിസ്​ കെട്ടിടം മഴയിൽ ചോർന്നൊലിക്കുന്നു. 2020 ആഗസ്റ്റ് 26ന് അന്നത്തെ മന്ത്രി ഇ. ചന്ദ്രശേഖരനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടർച്ചയായ മഴയിൽ നനഞ്ഞുകുതിർന്ന​്​ ഭിത്തി നിലം പതിക്കുമോയെന്ന ഭീതിയിലാണ് ജീവനക്കാർ. മുറികളിലെ ഭിത്തികളിലൂടെ മഴ വെള്ളം കൂടുതൽ ചോർന്നൊലിച്ചാൽ​ ഫയലുകൾ നനഞ്ഞ്​ നശിക്കാൻ കാരണമാവും. 44 ലക്ഷം രൂപ മുടക്കി പണിത കെട്ടിടത്തിന്‍റെ അവസ്ഥയിൽ അഴിമതി ആരോപണവും ഉയരുന്നുണ്ട്​. പുതിയ കെട്ടിടം ഉദ്​ഘാടനം കഴിഞ്ഞ്​ രണ്ടുവർഷം പോലും ആകുന്നതിന്​ മുമ്പ്​ പഴയ കെട്ടിടത്തിന്‍റെ അവസ്ഥയേക്കാൾ മോശമാകുന്ന സ്ഥിതിയിലാണ്​ കാര്യങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story