Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലത്തിൽ ബസ്​ കേടായി,...

പാലത്തിൽ ബസ്​ കേടായി, കുരുക്കിൽ കുടുങ്ങി ജനം

text_fields
bookmark_border
കൊട്ടിയം: യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് പാലത്തിൽ​െവച്ച്​ കേടായി നിന്നുപോയതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഗതാഗത തടസ്സവുമുണ്ടായി. ദേശീയപാതയിൽ ഇത്തിക്കര പാലത്തിൽ ശനിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കുണ്ടറയിൽ നിന്ന്​ വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് പാലത്തിന് മുകളിൽ മുന്നോട്ടും പിന്നോട്ടും എടുക്കാനാകാതെ നിന്നുപോയത്. വിവരമറിഞ്ഞ് ചാത്തന്നൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച്‌ ബസ് പാലത്തിൽ നിന്ന്​ മാറ്റിയശേഷമാണ്​ ഗതാഗതം സുഗമമായത്​. സൂപ്പർഫാസ്റ്റ് സ്കൂൾ ബസിലിടിച്ച്​ മൂന്ന് കുട്ടികൾക്ക് പരിക്ക് (ചിത്രം) പാരിപ്പള്ളി: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിൽ ഇടിച്ച്​ മൂന്ന് കുട്ടികൾക്ക് പരിക്ക്. ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൊല്ലം-തിരുവനന്തപുരം ജില്ല അതിർത്തിയായ പാരിപ്പള്ളി ഇരുപത്തിയെട്ടാം മൈലിലാണ് അപകടം ഉണ്ടായത്. കുട്ടികളുമായി ദേശീയപാത മറികടക്കാൻ ശ്രമിച്ച സ്കൂൾ ബസിൽ കൊല്ലം ഭാഗത്ത് നിന്ന്​ വന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതും സൂപ്പർ ഫാസ്റ്റ് ഡ്രൈവർ ബസ് മറുവശത്തേക്ക് വെട്ടിച്ചുമാറ്റി സ്പീഡ് കുറച്ചതും മൂലം വൻദുരന്തം ഒഴിവായി. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story