Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

'കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളെക്കുറിച്ച്​ പഠനം നടത്തണം'

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരെയും അവിടെയുണ്ടായിരുന്ന തൊഴിലാളികളെയും കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ സമിതിയെ നിയമിക്കണമെന്ന്​ താലൂക്ക്​ മർചന്‍റ്​സ്​ അസോസിയേഷൻ സർക്കാറിനോടാവശ്യപ്പെട്ടു. വാടകക്കാർ കടകളിൽ സ്വന്തം ചെലവിൽ ഫർണിഷ്‌ ചെയ്ത വസ്തുക്കളുടെ പണവും കെട്ടിട ഉടമസ്ഥർക്കാണ് ലഭിച്ചിരിക്കുന്നത്. ഇത് കാരണം സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്കും വ്യവസായികൾക്കും പുനരധിവാസം കീറാമുട്ടിയായിരിക്കുകയാണ്. താലൂക്ക് മർചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പുളിമൂട്ടിൽ ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീർ വേലിയിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്‍റ്​ കെ.ജെ. മേനോൻ, ശ്രീജിത്ത് ദേവ്, വി.ആർ. ഹരികൃഷ്ണൻ, കാട്ടൂർ ബഷീർ, രഞ്ജീവ് ശേഖർ, അനീസ് ചക്കാലയിൽ, രാജീവ് ഈസ്റ്റ് ഇന്ത്യ, പോച്ചയിൽ നാസർ, സഹജൻ പൊയ്കയിൽ, ഷിഹാബ് ഷൈൻ, ഇജാസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story