Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:32 AM IST Updated On
date_range 26 Jun 2022 5:32 AM ISTവികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.പിയെത്തി
text_fieldsbookmark_border
ഓച്ചിറ: വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ആവശ്യങ്ങൾ മനസ്സിലാക്കാനുമായി ഓച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എ.എം. ആരിഫ് എം.പി സന്ദര്‍ശിച്ചു. മൂന്ന് കോടി രൂപയുടെ കെട്ടിട നിർമാണം വേഗത്തിലാക്കാനും നിർമാണം പൂർത്തിയായ ഹയർസെക്കൻഡറി ലാബിന്‍റെ ഉദ്ഘാടനം പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് നടത്തുന്നതിനും കുട്ടികൾക്ക് ഫുട്ബാൾ, വോളിബാൾ എന്നിവ കളിക്കുന്നതിനും പരിശീലനത്തിനും ആവശ്യമായ സിന്തറ്റിക്ക് ടർഫ് അനുവദിക്കണമെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖം, പി.ബി. സത്യദേവൻ, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, ആർ.ഡി. പത്മകുമാർ, കബീർ എൻസൈൻ, പി.റ്റി.എ പ്രസിഡന്‍റ് നിസാർ, പ്രിൻസിപ്പൽ ടി. സജി, ഹെഡ്മിസ്ട്രസ് ഹഫ്സാബീവി, കണ്ടത്തിൽ ഷുക്കൂർ, സ്നേഹ സന്തോഷ് എന്നിവർ പങ്കെടുത്തു. ടോറസ് ലോറി മറിഞ്ഞു; ക്ലീനർക്ക് പരിക്ക് (ചിത്രം) ചവറ: ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ട പെട്രോൾ പമ്പിന് സമീപം ടോറസ് ലോറി മറിഞ്ഞു. ക്ലീനർ വിജയകുമാറിന് (30) സാരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മാർത്താണ്ഡത്തുനിന്ന് മെറ്റൽ കയറ്റിവന്ന ടോറസ് റോഡിന് പടിഞ്ഞാറുവശത്തേക്ക് ഒരു വശം ചരിഞ്ഞ് മറിയുകയായിരുന്നു. ചവറ പൊലീസും അഗ്നിരക്ഷാസേനയുമെത്തി പരിക്കേറ്റ വിജയകുമാറിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദേശീയപാത വികസവുമായി ബന്ധപ്പെട്ട് റോഡ് സൈഡിലുള്ള മണ്ണ് എടുത്ത് മാറ്റിയിരുന്നു. ടാറിട്ട ഭാഗവും റോഡരികും തമ്മിലെ ഉയര വ്യത്യാസമാണ് അപകടത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story