Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:32 AM IST Updated On
date_range 26 Jun 2022 5:32 AM ISTകൊല്ലം-തേനി ഹൈവേ ബൈപാസ്: സേവ് മുട്ടം ആക്ഷന്‍ കൗണ്‍സില്‍ മന്ത്രിക്ക് നിവേദനം നല്‍കി
text_fieldsbookmark_border
കുണ്ടറ: കിഴക്കേകല്ലട പഞ്ചായത്തിലെ ജനവാസകേന്ദ്രമായ മുട്ടം പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന കൊല്ലം-തേനി ദേശീയപാത ബൈപാസ് അനുവദിക്കരുതെന്ന ആവശ്യവുമായി സേവ് മുട്ടം ആക്ഷന്‍ കൗണ്‍സില്‍ മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി മുട്ടം, സുശീലന്‍, സജീവ്, ബാലു എന്നിവരാണ് നിവേദനം നല്‍കിയത്. പുസ്തക പ്രകാശനം കൊല്ലം: ആത്മനോവല്‍ 'അക്കാമന്' എന്ന പുസ്തകത്തിന്‍റെ ജില്ലതല പ്രകാശനവും പുസ്തകാവതരണവും എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും കേരള സര്‍വകലാശാല പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടറുമായ ഡോ. എ. റസലുദ്ദീനാണ് പുസ്തകം രചിച്ചത്. പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍, ജില്ല പ്രസിഡന്‍റ് ബീനാ സജീവ്, സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story