Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഹിള കോൺഗ്രസ്​...

മഹിള കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
കൊല്ലം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്ത എസ്​.എഫ്​.ഐ നടപടിയിൽ പ്രതിഷേധിച്ച്​ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പ്രകടനം എ.ഐ.സി.സി. അംഗം ബിന്ദുകൃഷ്ണ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഗീത ശിവൻ അധ്യക്ഷതവഹിച്ചു. മഹിള കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി യു. വഹീദ, സംസ്ഥാന ഭാരവാഹികളായ ലൈലകുമാരി, ലത സി. നായർ, പ്രഭ അനിൽ, പൊന്നമ്മ മഹേശൻ എന്നിവർ സംസാരിച്ചു. കുരുമുളക് തൈ വിതരണം (ചിത്രം) കിളികൊല്ലൂർ: കുറ്റിക്കുരുമുളക് കൃഷിവികസനം ലക്ഷ്യമാക്കി കൊല്ലം കോര്‍പറേഷ‍ന്‍റെയും കിളികൊല്ലൂര്‍ കൃഷിഭവ‍ന്‍റെയും ആഭിമുഖ്യത്തില്‍ കുറ്റിക്കുരുമുളക് തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കിളികൊല്ലൂരിലെ 600 കുടുംബങ്ങള്‍ക്കാണ് കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗീതാകുമാരി അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസര്‍ റിയാസ്, അസിസ്റ്റന്‍റുമാരായ സുനില്‍രാജ്, രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story