Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:30 AM IST Updated On
date_range 26 Jun 2022 5:30 AM ISTമനുഷ്യഹൃദയങ്ങൾ തമ്മിലുള്ള ബന്ധമാണ് സമൂഹത്തിന്റെ കെട്ടുറപ്പിനാധാരം -സി.ആർ. മഹേഷ് എം.എൽ.എ
text_fieldsbookmark_border
കരുനാഗപ്പള്ളി: മനുഷ്യ ഹൃദയങ്ങൾ തമ്മിലുള്ള ബന്ധങ്ങളാണ് സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആധാരമെന്ന് സി.ആർ. മഹേഷ് എം.എൽ.എ. കരുനാഗപ്പള്ളി ജബൽ മസ്ജിദിൽ നടന്ന സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമായ മാനവികത ഹൃദയങ്ങളെ തമ്മിൽ ഐശ്വര്യ പൂർണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുമുഅ നമസ്കാരത്തിന് മുന്നേ നടക്കുന്ന ഇമാമിന്റെ പ്രഭാഷണം എം.എൽ.എ അടക്കം സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തിത്വങ്ങൾ കേൾക്കുന്നതിന് സൗഹൃദ സംഗമത്തിൽ അവസരമൊരുക്കിയിരുന്നു. ഇത്തരം സൗഹൃദ സദസ്സുകൾ പരസ്പരം അറിയാനും അവരവരുടെ ആദർശങ്ങൾ മനസ്സിലാക്കാനും പഠിക്കാനും ഇതുവഴി സ്നേഹവും സൗഹാർദവും നിലനിർത്താനും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന അഭിപ്രായമാണ് സംഗമത്തിൽ ഉയർന്നുവന്നത്. ജബൽ മസ്ജിദ് ഇമാം അബ്ദുൽ സമദ് മൗലവി ഈരാറ്റുപേട്ട ഖുത്തുബ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ടി.എം. ഷരീഫ് അധ്യക്ഷതവഹിച്ചു. ഫാ. ജിനു ജേക്കബ്, ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി വി. വിജയകുമാർ, നാടകനടനും രചയിതാവുമായ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ഡോ. സത്യദേവപണിക്കർ, ഓച്ചിറ പരബ്രഹ്മ ട്രസ്റ്റ് മുൻ സെക്രട്ടറി കളരിക്കൽ പ്രകാശൻ, വാർഡ് കൗൺസിലർ ഷിംലാൽ, നടരാജൻ, അനിൽകുമാർ, പുഷ്പാംഗദൻ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി അംഗമായ ഇജാസ്, അൻസർ കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി ജബൽ മസ്ജിദിൽ വെള്ളിയാഴ്ച ജുമാഅ നമസ്കാരത്തിനുശേഷം സംഘടിപ്പിച്ച സൗഹൃദ സംഗമം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
