Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരഭവൻ ഉദ്ഘാടനം

വ്യാപാരഭവൻ ഉദ്ഘാടനം

text_fields
bookmark_border
തേവലക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തേവലക്കര യൂനിറ്റിന്‍റെ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ യു.എ. ബഷീർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വാർഡ് മെംബർ പ്രദീപ്കുമാർ, കെ.ജെ. മേനോൻ, പുളിമൂട്ടിൽ ബാബു, പി.കെ. തോമസ് വൈദ്യൻ, അബ്ദുൽ ബഷീർ, എം. ബദറുദീൻ, എ. അൻവർഷ, കെ. സോമൻപിള്ള എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ മക്കളിൽ എസ്​.എസ്​.എൽ.സിക്കും പ്ലസ്​ ടുവിനും ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. തെക്കുംഭാഗം -തിരുവനന്തപുരം മെഡി. കോളജ് ബസ്​ തിങ്കളാഴ്ച മുതൽ ചവറസൗത്ത്: കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന തെക്കുംഭാഗം -തിരുവനന്തപുരം മെഡിക്കൽ കോളജ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ അറിയിച്ചു. മുമ്പ് സ്റ്റേ സർവിസായി ഓടിയിരുന്നതാണ് ഈ സർവിസ്. പുലർച്ച 4.30ന്​ കരുനാഗപ്പള്ളിയിൽനിന്ന്​ കുറ്റിവട്ടം ചേന്നങ്കരമുക്ക് വഴി തെക്കുംഭാഗത്തെത്തിയശേഷം 5.15ന്​ സരിതമുക്ക്, കൊട്ടുകാട്, കൊറ്റംകുളങ്ങര വഴി തിരുവനന്തപുരത്തിന് പുറപ്പെടും. ഇ.എം.എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി, കേളി കൃഷ്ണൻകുട്ടിപ്പിള്ള ഗ്രന്ഥശാല, ചവറ വികാസ് തുടങ്ങിയ സംഘടനകൾ സർവിസ് പുനരാരംഭിക്കാനായി സമരം നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story