Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.പി.എസ്.ടി.എ ജില്ല...

കെ.പി.എസ്.ടി.എ ജില്ല ക്യാമ്പ്

text_fields
bookmark_border
കൊട്ടിയം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ് ആവശ്യപ്പെട്ടു. ജില്ല ക്യാമ്പ് കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്‍ററിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.എൻ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ആർ. രാജ്മോഹൻ, ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ പരവൂർ സജീബ്, എസ്. ശ്രീഹരി, എ. ഹാരിസ്, ടി.എ. സുരേഷ്​കുമാർ, കമ്മിറ്റി അംഗങ്ങളായ പി.എസ്. മനോജ്, സി. സാജൻ, വിനോദ് പിച്ചിനാട്, ജില്ല ട്രഷറർ ബിനോയ് ആർ. കല്പകം തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ്​ ഞായറാഴ്ച സമാപിക്കും. സമാപനസമ്മേളനവും ജില്ലതല യാത്രയയപ്പ് സമ്മേളനവും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും. കോൺഗ്രസ്​ സത്യഗ്രഹം കൊല്ലം: അഗ്​നിപഥ് പദ്ധതിക്കും രാഹുൽ ഗാന്ധിയുടെ ഓഫിസ്​ അടിച്ച് തകർത്തതിനുമെതിരെ കോൺഗ്രസ്​ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ 27ന്​ രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പി, കരുനാഗപ്പള്ളി: എൻ. അഴകേശൻ, കുന്നത്തൂർ: പി. രാജേന്ദ്രപ്രസാദ്, ഇരവിപുരം: ബിന്ദുകൃഷ്ണ, ചവറ: കെ. സുരേഷ്ബാബു, ചാത്തന്നൂർ: ജ്യോതികുമാർ ചാമക്കാല, കുണ്ടറ: എ. ഷാനവാസ്​ഖാൻ, കൊട്ടാരക്കര: കെ.സി. രാജൻ, പുനലൂർ: ഡോ. ജി. പ്രതാപവർമതമ്പാൻ, ചടയമംഗലം: എം.എം. നസീർ, പത്തനാപുരം: ഡോ. ശൂരനാട് രാജശേഖരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story