Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപകടത്തിൽപെട്ട്​...

അപകടത്തിൽപെട്ട്​ കിടപ്പിലായ നിർധനർക്കുള്ള ട്രാക്ക്ഡേ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
കൊല്ലം: 'ട്രാക്ക്' (ട്രോമ കെയർ ആൻഡ്​ റോഡ് ആക്സിഡന്‍റ്​ എയിഡ് സെന്‍റർ ഇൻ കൊല്ലം) വാർഷികവും ട്രാക്ക്​ ഡേയും ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വാഹനാപകടത്തിൽപെട്ട്​ കിടപ്പിലായ നിർധനർക്കുവേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എം. നാഷാദ്​ എം.എൽ.എ അധ്യക്ഷതവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് വളന്റിയർമാർക്ക് പ്രശസ്തിപതം നൽകും. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും റോഡപകടങ്ങൾ കുറയ്ക്കാൻ ബോധവത്​കരണം നൽകുക, അപകടത്തിൽപെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി പരിശീലനം നൽകി അവരെ വളന്റിയർമാരാക്കുക എന്നതാണ് സൊസൈറ്റിയുടെ ഉദ്ദേശ്യം. നിർധനരായവർക്ക് ആശുപത്രി സേവനങ്ങൾ സൗജന്യമായി നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്​. ട്രാക്കിന്‍റെ രണ്ട്​ ആംബുലൻസുകൾ പൊതുജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ തയാറാക്കിയിട്ടുണ്ടെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഒന്ന്​ ഐ.സി.യു സൗകര്യമുള്ളതാണ്​. 9847104104 എന്ന നമ്പറിൽ വിളിച്ചാൽ ഇതിന്‍റെ സേവനം ലഭ്യമാകും. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക്​ ഇളവുമുണ്ട്​. പ്രസിഡന്‍റ്​ ആർ. ശരത്ചന്ദ്രൻ, സെക്രട്ടറി ഡോ. ആതുരദാസ്​, വൈസ് പ്രസിഡന്‍റ്​ രഘുനാഥൻ നായർ, ട്രഷറർ ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story