Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമായമില്ലാത്ത മികവുമായി...

മായമില്ലാത്ത മികവുമായി ജില്ല പഞ്ചായത്ത് വിപണനകേന്ദ്രം

text_fields
bookmark_border
കൊല്ലം: അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ ആശ്വാസമായി ജില്ല പഞ്ചായത്തിന്‍റെ വിപണനകേന്ദ്രം. ജില്ല പഞ്ചായത്തിന്​ കീഴിലുള്ള വിവിധ മിനി വ്യവസായ എസ്റ്റേറ്റുകളിൽനിന്നും ഫാമുകളിൽനിന്നുമുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന്​ ആഴ്ചകൾക്ക്​ മുമ്പ്​ തുടങ്ങിയ വിപണനകേ​ന്ദ്രമാണ്​ മായമില്ലാത്ത മികവുമായി സാധാരണക്കാർക്ക്​ ഒപ്പം നിൽക്കുന്നത്​. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന ഇവി​ടെ നാടൻ കോഴി മുട്ടകൾ അഞ്ച്​ രൂപ നിരക്കിൽ ലഭിക്കുന്നത്​ ഉൾപ്പെടെ വാങ്ങാൻ ദിനംപ്രതി നിരവധി പേരാണ്​ എത്തുന്നത്​. പ്രതിദിനം 1500 ലധികം മുട്ടയാണ്​ ഇവിടെ വിറ്റുപോകുന്നത്​. നാടൻ മുട്ടക്ക്​ പുറമെ ജില്ല പഞ്ചായത്തുതന്നെ വിപണിയിലിറക്കിയ കൽപം വെളിച്ചെണ്ണ, പാൽ എന്നിവക്കാണ് ആവശ്യക്കാരേറെ. ഇതുകൂടാതെ തേൻ, വിവിധയിനം ധാന്യപ്പൊടികൾ, വിത്തുകൾ, വളങ്ങൾ, ഫലവൃക്ഷതൈകൾ, അലങ്കാരച്ചെടികൾ, വിദേശ വൃക്ഷതൈകൾ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഈ വിപണനകേന്ദ്രത്തിൽ വിൽപനക്കുണ്ട്​. വൈകാതെ ഐസ്ക്രീം, സിപ്അപ് എന്നീ ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്​ ജില്ല പഞ്ചായത്ത്​. അധിക ലാഭത്തിനപ്പുറം സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ മായം കലരാത്ത ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നൽകുകയാണ് വിപണന കേന്ദ്രത്തിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത്‌ സെക്രട്ടറി ബിനുൻ വാഹിദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story