Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:28 AM IST Updated On
date_range 26 Jun 2022 5:28 AM IST'ധീര' ആയോധനകല പരിശീലന പരിപാടി
text_fieldsbookmark_border
കൊല്ലം: ശിശുസംരക്ഷണ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലതലത്തില്‍ ശാരീരിക-മാനസിക പ്രതിരോധം ലക്ഷ്യമാക്കിയുള്ള 'ധീര' പരിശീലന പരിപാടിക്ക് തുടക്കം. വില്ലിമംഗലം വി.എസ് യു.പി സ്‌കൂളില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹന്‍, മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മിനി സൂര്യകുമാര്‍, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ടിജു റെയ്ച്ചല്‍ തോമസ്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പാചകവാതക അദാലത് നാളെ കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി 27ന് വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത് നടക്കും. എണ്ണക്കമ്പനി-വിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേരിട്ട് പരാതികള്‍ നല്‍കി അദാലത്തില്‍ പരിഹാരം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story