Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:28 AM IST Updated On
date_range 26 Jun 2022 5:28 AM ISTതാല്‍ക്കാലിക നിയമനം
text_fieldsbookmark_border
കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റെസിഡന്റ് ഒഴിവിലേക്ക് . യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ലഭിച്ച എം.ഡി/ ഡി.എന്‍.ബി, സ്ഥിരം ടി.സി.എം.സി രജിസ്‌ട്രേഷന്‍. 40 വയസ്സ് കവിയരുത്. ജൂണ്‍ 29ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തില്‍ അഭിമുഖം. ഫോണ്‍: 0474 2572574. സബ്‌സിഡി നല്‍കുന്നു കൊല്ലം: ക്ഷീരവികസന വകുപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്‍റിന് മുകളില്‍ പുല്‍കൃഷി നടത്തുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂനിറ്റുമായി ബന്ധപ്പെടണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൊല്ലം: വൈദ്യുതി ബോര്‍ഡ് നടപ്പാക്കിവരുന്ന സോളാര്‍ സബ്‌സിഡി പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ എല്ലാ സബ്ഡിവിഷന്‍ ഓഫിസുകളിലും ജൂണ്‍ 27 ന് നടക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പി.എസ്.സി അറിയിപ്പുകള്‍ കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.എ സംസ്‌കൃതം (കാറ്റഗറി നമ്പര്‍-166/16) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി. വിവിധ വകുപ്പുകളിലെ ആയ (ഫസ്റ്റ് എന്‍.സി.എ-ഒ.ബി.സി) (കാറ്റഗറി നമ്പര്‍-073/18) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്‍റ് (എസ്.ടി മാത്രം) (കാറ്റഗറി നമ്പര്‍- 258/2020) തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story