Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്.എഫ്.ഐ നടപടി

എസ്.എഫ്.ഐ നടപടി ഫാഷിസം

text_fields
bookmark_border
കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് സി.പി.എം സഹായത്തോടെ അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ നടപടി ഫാഷിസമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ നിന്ന്​ ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം. ബഫർ സോൺ വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം ചെയ്യാതെ പ്രതിപക്ഷ എം.പിയുടെ ഓഫിസിനെതിരെ ആക്രമണം നടത്തുന്നത് യുക്തിരഹിതവും ജനാധിപത്യ മര്യാദകൾക്ക്​ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആരോപണങ്ങളിൽനിന്ന്​ ഒളിച്ചോടാൻ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ അടവുനയം കേരള ജനത തിരിച്ചറിയുമെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story