Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ഓഫിസ്​ ആക്രമിച്ചത്​ മോദിയെ തൃപ്തിപ്പെടുത്താൻ -പി. രാജേന്ദ്രപ്രസാദ്

text_fields
bookmark_border
കൊല്ലം: നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടി സഖാക്കളെ ഉപയോഗിച്ച് രാഹുൽ ഗാന്ധി എം.പിയുടെ വയനാട് ഓഫിസ്​ തല്ലിത്തകർത്തതെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. സ്വർണ കള്ളക്കടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്യാതെ രക്ഷിക്കുന്നതും ഈ രഹസ്യ ബന്ധത്തിന്‍റെ തെളിവാണ്​. രാഹുൽ ഗാന്ധി ഉയർത്തുന്ന ആശയങ്ങളെ എതിർത്ത് തോൽപിക്കുന്നതിൽ മോദിയും പിണറായിയും ഒറ്റക്കെട്ടാണ്. കേരള പൊലീസിൽനിന്ന്​ കോൺഗ്രസ്​ ജനപ്രതിനിധികൾക്കുപോലും സംരക്ഷണം ലഭിക്കാതെ വന്നാൽ ഇത് പ്രതിരോധിക്കാനായി കോൺഗ്രസ്​ പ്രവർത്തകർ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 'എസ്.എഫ്.ഐ ആക്രമണം നിന്ദ്യവും ജനാധിപത്യവിരുദ്ധവും' കൊല്ലം: രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർക്കുകയും ആക്രമണം നടത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടാസംഘത്തിന്‍റെ പ്രവൃത്തി അങ്ങേയറ്റം നിന്ദ്യവും ജനാധിപത്യവിരുദ്ധവും ആണെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി. ഗുണ്ടകളെ അഴിച്ചുവിട്ടത് പിണറായി വിജയന്‍റെ പൊലീസിന്‍റെ സഹായത്തോടെയാണ്. വിഷയത്തിൽ സി.പി.എം ദേശീയ നേതൃത്വം മറുപടി പറയണം. ഇത്തരത്തിൽ അക്രമം അഴിച്ചുവിടാനാണ് സി.പി.എമ്മിന്‍റെ ഭാവമെങ്കിൽ ശക്തമായി നേരിടും. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ ഉൾപ്പെടെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ്​ മടിക്കില്ലെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story