Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ.പി.എഫ് പെന്‍ഷന്‍...

ഇ.പി.എഫ് പെന്‍ഷന്‍ അദാലത്

text_fields
bookmark_border
കൊല്ലം: എംപ്ലോയീസ് പ്രോവിഡന്‍റ്​ ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം മേഖലാ കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് രാവിലെ 11ന്​ ഗൂഗ്​ള്‍ മീറ്റ് വഴിയും വൈകീട്ട് മൂന്നിന്​ ജില്ല പി.എഫ് ഓഫിസില്‍ നേരിട്ടും പെന്‍ഷന്‍ സംബന്ധിച്ച പരാതി പരിഹാര അദാലത് നടത്തും. പി.പി.ഒ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂലൈ രണ്ടിന് മുമ്പായി നിധി ആപ് കെ നികട്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഇ.പി.എഫ് ഓഫിസ്, കൊല്ലം മേല്‍വിലാസത്തില്‍ പരാതി സമര്‍പ്പിക്കണം. ഹയര്‍ പെന്‍ഷന്‍, നിലവിലുള്ള പെന്‍ഷന്‍ സ്‌കീം എന്നിവക്കുപുറ​െമയുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല. അപേക്ഷ ക്ഷണിച്ചു കൊല്ലം: 2021-22 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്​റസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാര്‍ഡിന്‍റെ പകര്‍പ്പ്, 2022 ജൂണ്‍ 30 വരെയുള്ള അംഗത്വ വിഹിതം അടച്ച രസീതിന്‍റെ പകര്‍പ്പ്, സ്വന്തം ബാങ്ക് പാസ്ബുക്കിന്‍റെ പകര്‍പ്പ്, വിദ്യാർഥിയുടെ പരീക്ഷഫലത്തിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍, കേരള മദ്​റസ അധ്യാപക ക്ഷേമനിധി ഓഫിസ്, കെ.യു.ആര്‍.ഡി.എഫ്.സി ബിൽഡിങ്​, രണ്ടാം നില ചക്കോരത്തുകുളം, വെസ്റ്റ് ഹില്‍, കോഴിക്കോട് വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0495 2966577.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story