Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:29 AM IST Updated On
date_range 25 Jun 2022 5:29 AM ISTഅവകാശ സംരക്ഷണ സമരം
text_fieldsbookmark_border
കുണ്ടറ: താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി ജീവനക്കാർ ശമ്പള വർധന നടപ്പാക്കുക, ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, ഇ.എസ്.ഐയും പി.എഫും നടപ്പാക്കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ സംരക്ഷണസമരം നടത്തി. സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്‍റ് ജയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി രാജേഷ്, ബി. ബിനു എന്നിവർ സംസാരിച്ചു. പുസ്തക പരിചയം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയിൽ അനുസ് സൗഹൃദവേദിയുടെ 'തീവണ്ടികളുടെ വീട്' എന്ന കവിതാ പുസ്തകത്തിന്റെ പരിചയപ്പെടുത്തൽ നടത്തും. ഞായറാഴ്ച വൈകീട്ട് നാലിന് ലൈബ്രറി ഹാളിൽ അധ്യാപികയും കവയിത്രിയുമായ ഫില്ലീസ് അഡ്വേർഡ് പുസ്തകം പരിചയപ്പെടുത്തും. വായന പക്ഷാചരണം വെള്ളിമൺ: മഹാത്മജി വിലാസം ലൈബ്രറിയിൽ വായനപക്ഷാചരണത്തിന്‍റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം നടത്തുന്നു. ശനിയാഴ്ച വൈകീട്ട് 4.30ന് കവി ശശിധരൻ കുണ്ടറ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story